2022 ഓടെ നഗരത്തെ ഗര്‍ഭാശയഗള- സ്തനാര്‍ബുദരഹിത നഗരമാക്കി മാറ്റും

കോഴിക്കോട്: കോര്‍പറേഷന്‍ കുടുംബശ്രീ സിഡിഎസ് നടപ്പാക്കി വരുന്ന സമഗ്ര കാന്‍സര്‍ നിവാരണ പദ്ധതിയായ ‘ജീവനം’ മൂന്നാം ഘട്ട മെഗാ ക്യാംപ് കണ്ടംകുളം ജൂബിലി ഹാളില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും കുടുംബശ്രീയുടെ ഗവേഷണ പരിശീലന സ്ഥാപനമായ ഏക്‌സാത്തിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്.
മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മൂന്ന് പ്രാഥമിക മെഡിക്കല്‍ ക്യാംപുകളും മൂന്ന് ഫില്‍ട്ടര്‍ ക്യാംപുകളും സംഘടിപ്പിച്ചു. ബജറ്റില്‍ ആദ്യ ഘട്ടമായി 75 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ടെന്നും നാലാം ഘട്ടത്തിന്റെ ഭാഗമായി നഗരത്തില്‍ കാന്‍സര്‍ എര്‍ലി ഡിറ്റക്്ഷന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു.
2012 ല്‍ കുടുംബശ്രീ ആരംഭിച്ച ഈ പദ്ധതി 2022 ലക്ഷ്യത്തോടെ സമ്പൂര്‍ണ ഗര്‍ഭാശയഗള-സ്തനാര്‍ബുദരഹിത നഗരമാക്കി മാറ്റുന്ന യജ്ഞത്തിന്റെ ഭാഗമായി മാറുമെന്നും മേയര്‍ അറിയിച്ചു. ടെലിമെഡിസിന്‍ സൗകര്യവും ആധൂനിക മെഡിക്കല്‍ സംവിധാനത്തോടും കൂടിയ സഞ്ജീവനി വാഹനസൗകര്യം ക്യാംപില്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
ചടങ്ങില്‍ പി സി രാജന്‍ (ചെയര്‍മാന്‍ വികസനകാര്യ സമിതി) കെ വി ബാബുരാജ് (ചെയര്‍മാന്‍ ആരോഗ്യകാര്യ സമിതി), അനിതരാജന്‍ (ചെയര്‍പേഴ്‌സന്‍, ക്ഷേമകാര്യ സമിതി) മുന്‍ മേയര്‍ എം എം പത്്മാവതി, കൗണ്‍സിലര്‍മാരായ വി ടി സത്യന്‍, എന്‍ പി പത്്മനാഭന്‍, അഡ്വ. പി എം നിയാസ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ആര്‍ ഗോപകുമാര്‍, ഡോ. വി കൃഷ്ണനാഥ പൈ പ്രസിഡന്റ് മലബാര്‍ കാന്‍സര്‍ സൊസൈറ്റി, ഡോ. വി സി രവീന്ദ്രന്‍ ഡയറക്ടര്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ എന്‍ ജയഷീല, ഒ രജിത, ടി കെ ഗീത, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എം വി റംസി ഇസ്്മയില്‍, ഏക്‌സാത്ത് പ്രസിഡന്റ്, ടി വിനീത സംസാരിച്ചു.

RELATED STORIES

Share it
Top