2022ലെ ഖത്തര്‍ ലോകകപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു


ദോഹ: 2022ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ തീയ്യതി പ്രഖ്യാപിച്ചു. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ് നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫാന്റിനോ പ്രഖ്യാപിച്ചു. നിലവില്‍ 32 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ 48 ടീമുകളെ പങ്കെടുപ്പിക്കുമെന്നും ഫുട്‌ബോളിനെ കൂടുതല്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നതെന്നു ഇന്‍ഫാന്റിനോ പറഞ്ഞു. റഷ്യയില്‍ നടന്നുകൊണ്ടിരുക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതാണെന്നും ഇന്‍ഫാന്റിനോ കൂട്ടിച്ചേര്‍ത്തു. നവംബര്‍, ഡിസംബര്‍ മാസത്തില്‍ ലോകകപ്പ് നടക്കുന്നതോടെ ക്ലബ്ബ് ഫുട്‌ബോളിന്റെ സമയക്രമങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും.

RELATED STORIES

Share it
Top