2020ഓടെ മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: കെ കെ ശൈലജ

തിരുവനന്തപുരം: 2020ഓടെ കേരളത്തില്‍ നിന്നു മലേറിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണമെന്ന് ആരോഗ്യ സാമൂഹ്യ നീതി മന്ത്രി കെ കെ ശൈലജ. 2018ഓടെ മലേറിയ മൂലമുള്ള മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. എവിടെയെങ്കിലും മലേറിയ റിപോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ ഇടപെടുകയും അത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുജനങ്ങളുടെ പങ്കാളിത്തവും മന്ത്രി അഭ്യര്‍ഥിച്ചു. മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പശാലയുടെ ഉദ്ഘാടനവും ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയം കോംപ്ലക്‌സ് ഒളിംപ്യ ചേംബേഴ്‌സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയുമായിരുന്നു മന്ത്രി.

RELATED STORIES

Share it
Top