2019ല്‍ മൂന്നൂറിലധികം സീറ്റുകള്‍ നേടുമെന്ന് ബിജെപി

ന്യൂഡല്‍ഹി: 2019ല്‍ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. യു.കെ-ഇന്ത്യ ലീഡര്‍ഷിപ് കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളിലുള്ള വിശ്വാസമാണ് ഈ പ്ര്‌സ്താവനയ്ക്ക് പിന്നില്‍ അല്ലാതെ എടുത്തചാട്ടമല്ലെന്നും അദ്ദേഹം പറയുന്നു. 300ലധികം സീറ്റ് നേടുന്നതിനൊപ്പം സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭരണം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.നിലവില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് രണ്ടക്കത്തിലെത്തിക്കാന്‍ പര്യാപ്തമായതാണ്.സുതാര്യവും സത്യസന്ധവുമായ ഭരണമാണ് ബിജെപി ഇതുവരെ നടപ്പാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

RELATED STORIES

Share it
Top