2019ഓടെ എല്ലാ വീട്ടിലും കറിവേപ്പ്

തിരുവനന്തപുരം: എല്ലാ വീട്ടിലും കറിവേപ്പും വേപ്പും നട്ടുപിടിപ്പിക്കാന്‍ മന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ 21ാമത് ബോര്‍ഡ് യോഗത്തില്‍ തീരുമാനം. വീട്ടില്‍ ഒരു വേപ്പും കറിവേപ്പും എന്ന ഗൃഹചൈതന്യം പദ്ധതി ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 2019ഓടെ ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് കേരളപ്പിറവി ദിനമായ നവംബര്‍ 1ന് രണ്ടാം ഘട്ടമായി 471 ഗ്രാമപ്പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും കറിവേപ്പും വേപ്പും നട്ടുപിടിപ്പിക്കും. മൂന്നാം ഘട്ടമായി മുഴുവന്‍ നഗരസഭകളിലും കോര്‍പറേഷനുകളിലും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ഔഷധസസ്യ പരിപോഷണ പദ്ധതിക്കുള്ള പ്രോജക്ടുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്ത് 15 വരെ നീട്ടാനും തീരുമാനമായി.
Next Story

RELATED STORIES

Share it