2017 ആണ്ടറുതി

ഫെബ്രുവരി06: വിദേശഫണ്ട് വിനിമയചട്ടം (എഫ്‌സിആര്‍എ) ലംഘിച്ചെന്ന കേസില്‍ പ്രമുഖ സാമൂഹികപ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനുമെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.ഫെബ്രുവരി14: സിനിമക്ക് മുമ്പ് ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് സുപ്രിംകോടതി.ഫെബ്രുവരി 22: ഗാസിയാബാദ് വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ ഭോജ്പൂര്‍ സ്റ്റേഷനിലെ നാല്  പോലിസുകാര്‍ക്ക് ജീവപര്യന്തം ശിക്ഷ.  മാര്‍ച്ച് 7: മാവോവാദി ബന്ധം ആരോപിച്ച് ഡല്‍ഹി സര്‍വകലാശാലാ പ്രഫസര്‍ ജി എന്‍ സായിബാബയടക്കം അഞ്ചുപേര്‍ക്ക് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചുമാര്‍ച്ച്19: വീടിനുമേല്‍ മാതാപിതാക്കള്‍ക്കു നിയമപരമായ അവകാശം ഇല്ലെങ്കിലും ശല്യക്കാരായ പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍നിന്നു പുറത്താക്കാന്‍ മാതാപിതാക്കള്‍ക്ക് അധികാരമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി.മാര്‍ച്ച് 22: 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ്  പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേല്‍ എന്നിവര്‍ക്ക് ജിവപര്യന്തം തടവ് ശിക്ഷ. സ്വാമി അസിമാനന്ദയുള്‍പ്പെടെ ആറു പേരെ എന്‍ഐഎ കോടതി വെറുതെവിട്ടു. മെയ് 6: വഖ്ഫ് സ്വത്തുകള്‍ ഏതൊക്കെയെന്നു നിര്‍ണയിക്കുന്നതിനുള്ള അധികാരം വഖ്ഫ് ട്രൈബ്യൂണലുകള്‍ക്കു മാത്രമാണെന്ന് സുപ്രിംകോടതി.മെയ് 8: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. മെയ് 24: ഓള്‍ ഇന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ തീരുമാനം ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി.ജൂണ്‍ 16: 993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ അധോലോക നേതാവ് അബുസലീം ഉള്‍പ്പെടെ ആറുപേര്‍ കുറ്റക്കാരെന്ന് പ്രത്യേക ടാഡാ കോടതി.ജൂലൈ 04: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാമെന്നും നടപടിയിലൂടെ ആരുടെയും വികാരം വ്രണപ്പെടില്ലെന്ന് സുപ്രിംകോടതിജൂലൈ 15: തോട്ടിപ്പണി ഭരണഘടന ഉറപ്പുനല്‍കുന്ന മനുഷ്യാവകാശത്തിന്റെയും അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനമാണെന്ന് മദ്രാസ് ഹൈക്കോടതിജൂലൈ 25: തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ വന്ദേ മാതരം’ ചുരുങ്ങിയത് ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും നിര്‍ബന്ധമായും ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി.ആഗസ്ത് 01: സുഹ്‌റബുദ്ദീന്‍ ശെയ്ഖ്-തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫിസര്‍ ഡി ജി വന്‍സാര, രാജസ്ഥാന്‍ കാഡര്‍ ഐപിഎസ് ഓഫിസര്‍ എം എന്‍ ദിനേശ് എന്നിവരെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കിആഗസ്ത് 11: നീറ്റ് പരീക്ഷക്ക്് എല്ലാ ഭാഷകളിലേക്കും ഒറ്റ ചോദ്യപേപ്പര്‍ വേണമെന്ന് സുപ്രിംകോടതി നിര്‍ദേശം.ആഗസ്ത് 16: 1984ലെ സിക്ക് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 241 കേസുകള്‍ അവസാനിപ്പിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തീരുമാനത്തില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ പരമോന്നത കോടതിയിലെ രണ്ട് മുന്‍ ജഡ്ജിമാരടങ്ങുന്ന സംഘത്തെ സുപ്രിംകോടതി നിയമിച്ചു.ആഗസ്ത് 28: രാജീവ്ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പേരറിവാളന് 26 വര്‍ഷത്തിനുശേഷം ജാമ്യം.സ്പ്തംബര്‍ 7: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് അബ്ദുല്‍ റാഷിദ് ഖാന്‍ എന്നിവര്‍ക്കു ടാഡാ കോടതി വധശിക്ഷ വിധിച്ചു.ഒക്ടോബര്‍ 6: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രിംകോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. ഒക്ടോബര്‍ 11: പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിച്ച് കേസെടുക്കാമെന്ന് സുപ്രിംകോടതി. ഒക്ടോബര്‍ 12: ആരുഷി കൊലക്കേസില്‍ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിഒക്ടോബര്‍ 13: റോഹിന്‍ഗ്യന്‍ വംശജരുടെ കാര്യത്തില്‍ രാജ്യസുരക്ഷയോടൊപ്പം മാനുഷിക പരിഗണനയ്ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന് സുപ്രിംകോടതി.ഒക്ടോബര്‍ 14: ഹിന്ദുത്വ വധഭീഷണി നേരിടുന്ന എഴുത്തുകാരനും സാമൂഹികശാസ്ത്രജ്ഞനുമായ കാഞ്ച ഐലയ്യയുടെ വിവാദ പുസ്തകം സാമാജിക സ്മഗ്ലെരുലു കൊമതുള്ളു (കൊമാത്തികള്‍: സാമൂഹിക കള്ളക്കടത്തുകാര്‍) നിരോധിക്കാനാവില്ലെന്ന് സുപ്രിംകോടതി.ഒക്ടോബര്‍ 28: പൂര്‍ണവളര്‍ച്ചയെത്താത്ത സ്വന്തം ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്നു സുപ്രിംകോടതി.ഡിസംബര്‍ 4: വ്യാജ കേസുകളില്‍പെട്ട്, പിന്നീട് നിരപരാധിയാണെന്നു തെളിഞ്ഞ് കോടതി വിട്ടയക്കുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന നിയമനിര്‍മാണം സംബന്ധിച്ചു പഠിക്കാന്‍ ദേശീയ നിയമ കമ്മീഷനു ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം.ഡിസംബര്‍ 13: നിയമവിദ്യാര്‍ഥിനി ജിഷ  വധം:  പ്രതി അമീറുല്‍ ഇസ്‌ലാമിന് വധശിക്ഷ.ഡിസംബര്‍ 20: കോടതിയലക്ഷ്യ കേസില്‍ ആറുമാസം തടവുശിക്ഷ ലഭിച്ച കല്‍ക്കട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് സി എസ് കര്‍ണന്‍ ജയില്‍ മോചിതനായി. ഡിസംബര്‍ 22:  2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ എല്ലാ പ്രതികളെയും ഡല്‍ഹിപ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ഡിസംബര്‍ 23: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് സിബിഐ പ്രത്യേക കോടതി. 'എനിക്ക് സ്വാതന്ത്ര്യം വേണം' നവംബര്‍ 28: ആറു മാസം നീണ്ട വീട്ടുതടങ്കലിന് അന്ത്യം കുറിച്ച് ഡോ. ഹാദിയയെ സുപ്രിംകോടതി അഞ്ചു മണിയോടെ സ്വതന്ത്രയാക്കി. സേലത്തെ ബിഎച്ച്എംഎസ് കോളജില്‍ ഹാദിയയുടെ ഇഷ്ടപ്രകാരം തുടരാന്‍ അനുമതി

RELATED STORIES

Share it
Top