Athletics

2017, വേഗതയുടെ ട്രാക്കില്‍ നിന്ന് ബോള്‍ട്ട് വിടപറഞ്ഞ വര്‍ഷം

2017, വേഗതയുടെ ട്രാക്കില്‍ നിന്ന് ബോള്‍ട്ട് വിടപറഞ്ഞ വര്‍ഷം
X


ലോക അത്‌ലറ്റിക്‌സില്‍  ഒരുപാട് സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് 2017 നമ്മോട് വിടപറയുന്നത്. അലറ്റിക്‌സിലെ വേഗ രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ സൂപ്പര്‍ പോരാട്ടത്തിന് കാത്തിരുന്നവരെ നിരാശരാക്കി ജമൈക്കക്കാരന്‍ തന്റെ സ്‌പൈക്ക് അഴിച്ചു വച്ചതും  2017ലെ  ചരിത്ര നിമിഷം .  ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ആരാധകര്‍ക്ക് സ്വര്‍ണമെഡല്‍ നേട്ടത്തോടെ  ട്രാക്ക് വിടുമെന്ന പ്രതീക്ഷ നല്‍കിയ ബോള്‍ട്ടിന് കാലിടറിയപ്പോള്‍  വെങ്കലംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.ഉസൈന്‍ ബോള്‍ട്ടിനെ(9.95) പിന്തള്ളി ജസ്റ്റിന്‍ ഗാട്ട്‌ലിന്‍(9.92 സെക്കന്റ്) സ്വര്‍ണമണിഞ്ഞു. ഇവിടെ ക്രിസ്റ്റ്യന്‍ കോളമന്റെ(9.94) പിറകില്‍ ബോള്‍ട്ടിന് വെങ്കലമണിയാനേ കഴിഞ്ഞുള്ളൂ.ബോള്‍ട്ടിന്റെ വിടവാങ്ങലിനു മുമ്പുള്ള ലോക ചാംപ്യന്‍ഷിപ്പിലെ അവസാന ഇനമായ 4*100 മീറ്റര്‍ റിലെ ഫൈനലില്‍ ജമൈക്കയ്ക്ക് വേണ്ടി മല്‍സരിക്കവേ പരിക്ക് വില്ലനായപ്പോള്‍ നിരാശനായി വിട വാങ്ങേണ്ടി വന്ന വര്‍ഷമായി 2017. അതേ സമയം ബ്രിട്ടന്‍  ലോക ചാംപ്യഷിപ്പിലെ  100*4 മീറ്റര്‍ റിലെയില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം കരസ്ഥമാക്കുകയും ചെയ്തു. അതേ പോലെ  കായിക ലോകം ഉറ്റുനോക്കിയ ബ്രിട്ടന്റെ മോ ഫറയ്ക്കും പിഴച്ചു. ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 10,000 മീറ്ററില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ബ്രിട്ടന്റെ മോ ഫറ സ്വര്‍ണം അണിഞ്ഞെങ്കിലും 5,000 മീറ്ററില്‍ തുടര്‍ച്ചയായി അഞ്ച് സ്വര്‍ണം കരസ്ഥമാക്കാന്‍ ഇറങ്ങിയ മോഫാറയ്ക്ക (13:33.22) ലണ്ടനില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എത്യോപ്യയുടെ മുക്താര്‍ എദ്രിസ്(13:32.79) ഇവിടെ സ്വര്‍ണമണിഞ്ഞു. ട്രാക്കില്‍ നേട്ടങ്ങള്‍ ഒരുപാട് കൊയ്‌തെടുത്ത ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറയെ 2017 ലെ ബി ബി സി സ്‌പോര്‍ട്‌സ് പെഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരവും തേടിയെത്തി.

ഓടിയോടി ഗോപി
ദീര്‍ഘദീര മല്‍സരങ്ങളില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ യാഥാര്‍ത്യത്തിലെത്തിച്ച താരമാണ് ടി ഗോപി എന്ന തോന്നയ്ക്കല്‍ ഗോപി. ചൈനയില്‍ നടന്ന ഏഷ്യന്‍ മാരത്തോണ്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണത്തോടെയാണ് ഗോപി ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ കായിക ഭാവി നിലനിര്‍ത്തിയത്. ഉസ്‌ബെകിസ്താന്റെ പെട്രോവ് ആന്‍ഡ്രിയേയും മംഗോളിയയുടെ ബ്യാംബജാവിനെയും മറികടന്നാണ് ടി ഗോപി സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്.

ഭൂവനേശ്വറില്‍ മലയാളിക്കരുത്ത്
ഇന്ത്യ ആതിഥ്യമരുളിയ അത്‌ലറ്റിക്‌സ് മാമാങ്കങ്ങളിലൊന്നാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്. ഭൂവനേശ്വറിലെ ട്രാക്കിലും ഫീല്‍ഡിലും ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കിയ നാട്ടുകാര്‍ക്ക് ഓവറോള്‍ കിരീടം സമ്മാനിച്ചാണ് അന്ന് ഇന്ത്യന്‍ താരങ്ങള്‍ ഭൂവനേശ്വര്‍ വിട്ടത്. 12 സ്വര്‍ണവും അഞ്ച് വെള്ളിയും 12 വെങ്കലവും കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യ ചൈനയെയും കസാക്കിസ്താനെയുമാണ് മറി കടന്നത്. എട്ട് സ്വര്‍ണം നേടിയ ചൈന രണ്ടാമതെത്തിയപ്പോള്‍ നാല് സ്വര്‍ണവുമായി കസാക്കിസ്താന്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. മലയാളിക്കരുത്തിന്റെ പിന്‍ബലത്തില്‍ മികച്ച പോരാട്ടമാണ് ഇന്ത്യ അന്ന് കാഴ്ച വച്ചത്. 1500 മീറ്ററില്‍ പി യു ചിത്രയും 400 മീറ്ററില്‍ മുഹമ്മദ് അനസും 4*400 മീറ്റര്‍ റിലെയില്‍ കുഞ്ഞു മുഹമ്മദും അമോജ് ജേക്കബും മുഹമ്മദ് അനസും ചേര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ കൊയ്ത്തു നടത്തി. 10,000 മീറ്ററില്‍ തോന്നയ്ക്കല്‍ ഗോപിയും 400 മീറ്റര്‍ ഹഡില്‍സില്‍ അനു രാഘവനും ലോങ് ജംപില്‍ എന്‍ വി നീനയും വെള്ളി കരസ്ഥമാക്കി മലയാളിക്കരുത്തിന്റെ വീര്യം കൂട്ടി.

ചിത്രയ്ക്ക് ലോകചാംപ്യഷിപ്പില്‍ റെഡ്് കാര്‍ഡ്  
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍നേടിയ പി യു ചിത്ര  ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലേക്കുള്ളയോഗ്യതസ്വന്തമാക്കിയിരുന്നെങ്കിലുംചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായില്ല. സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ച  വയ്ക്കുന്ന ചിത്രയ്ക്ക് ചാംപ്യന്‍ഷിപ്പില്‍ മല്‍സരിക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അറിയിക്കുകയായിരുന്നു.എങ്കിലും നെയ്‌തെടുത്ത സ്വപ്‌നങ്ങള്‍ പടിവാതില്‍ക്കല്‍ തച്ചുടയ്ക്കാന്‍ തയാറാവാതെ ചാംപ്യന്‍ഷിപ്പ് പ്രവേശത്തിനായി ചിത്ര ഹൈക്കോടതി വരെ  പോയെങ്കിലും നിരാശയായിരുന്നു ഫലം.
Next Story

RELATED STORIES

Share it