2017ല്‍ നടന്നത് 822 വര്‍ഗീയ കലാപങ്ങള്‍: കൊല്ലപ്പെട്ടത് 111 പേര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം നടന്ന വര്‍ഗീയ കലാപങ്ങളില്‍ 111 ആളുകള്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ആഹിര്‍. 2016ല്‍ 703 കലാപങ്ങളിലായി 86 പേരും 2015ല്‍ 751 കലാപങ്ങളിലായി 97 പേരും രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം നീതിന്യായ വ്യവസ്ഥ പരിപാലിക്കുന്നതിലും സമാധാന അന്തരീക്ഷവും മത സൗഹാര്‍ദവും നിലനിര്‍ത്തുന്നതിലും കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കൊപ്പമുണ്ടെന്നു മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top