2017ല്‍ ചാഹലിന്റെ സ്പിന്‍ തന്നെ രാജാവ്; കറക്കി വീഴ്ത്തിയത് ചരിത്ര നേട്ടംകട്ടക്ക്: 2017ലെ ട്വന്റിയിലെ എല്ലാ വിജയങ്ങള്‍ക്ക് പിന്നിലും സ്പിന്‍ കരുത്ത് നിര്‍ണായക പങ്കാണ് വഹിച്ചത്. 2017 സീസണ്‍ അവസാനിക്കാനിരിക്കെ ഈ വര്‍ഷം ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമെന്ന റെക്കോഡ് യുസ്‌വേന്ദ്ര ചാഹല്‍ സ്വന്തമാക്കി. ശ്രീലങ്കയ്‌ക്കെതിരായി നേടിയ നാല് വിക്കറ്റ് പ്രകടനത്തോടെ ഈ സീസണില്‍ 18 വിക്കറ്റുകളാണ് ചാഹല്‍ സ്വന്തമാക്കിയത്. അഫ്ഗാനിസ്താന്‍ താരം റാഷിദ് ഖാന്‍ (17), വിന്‍ഡീസ് താരം കെസ്‌റിക് വില്യംസ് (17), ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ (14), പാകിസ്താന്റെ ഷദാബ് ഖാന്‍ (14) എന്നിവരാണ് ഈ നേട്ടത്തില്‍ ചാഹലിന് പിന്നിലുള്ളത്. എട്ട് മല്‍സരങ്ങളില്‍ നിന്നാണ് ചാഹല്‍ 18 വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയത്.

RELATED STORIES

Share it
Top