2014 ഒളിംപിക്‌സിന് ഭീഷണി: യാത്രാ വിമാനം വെടിവച്ചിടാന്‍ പുടിന്‍ ഉത്തരവിട്ടു

മോസ്‌കോ: 2014ലെ സൂച്ചി ഒളിംപിക്‌സിനിടെ റഷ്യയിലേക്ക് ബോംബ് ഭീഷണിയുമായെത്തിയ 110 യാത്രക്കാരുള്ള വിമാനം വെടിവച്ചിടാന്‍ താന്‍ ഉത്തരവ്് നല്‍കിയിരുന്നതായി റഷ്യന്‍ പ്രസിഡന്റ് വളാഡ്മിര്‍ പുടിന്‍. പുടിന്‍ എന്ന തന്റെ പുതിയ ഡോക്യുമെന്ററിയിലാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
ഒളിംപിക്്‌സ് ഉദ്ഘാടനത്തിന് മുമ്പായി തനിക്കൊരു ഫോണ്‍കോള്‍ വന്നു. ഉക്രയ്‌നില്‍ നിന്നും ഇസ്താംബുളിലേക്ക് പുറപ്പെട്ട തുര്‍ക്കിഷ്-പെഗാസസ് എയര്‍ലൈനില്‍ നിന്നും ഒരു യാത്രക്കാരന്‍ ബോംബുമായി ഭീഷണി മുഴക്കുന്നുവെന്ന്. വിമാനം ഉദ്ഘാടന പരിപാടികള്‍ നടക്കുന്ന സൂച്ചിയിലോട്ട് പറത്തണമെന്നായിരുന്നത്രെ അയാളുടെ ആവശ്യം. തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി താന്‍ വിഷയം ചര്‍ച്ചചെയ്തു.
തുടര്‍ന്നാണ് 110 യാത്രക്കാരുമായി പറന്നുപൊങ്ങിയ വിമാനം തകര്‍ക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, പ്രതീക്ഷിച്ച പോലെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും അതൊരു വ്യാജ ബോംബ് ഭീഷണിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 110 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി തുര്‍ക്കിയിലെത്തികയും ചെയ്തു. ഉക്രെയ്ന്‍ റഷ്യന്‍ സംഘര്‍ഷം ഉടലെടുത്ത് ആഴ്ചകള്‍ക്ക് ശേഷമായിരുന്നു വിവാദമായേക്കാവുന്ന ഉത്തരവ് പുടിന്‍ പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top