2014ല്‍ മുംബൈ മോഡല്‍ ആക്രമണം നടത്താ ന്‍ പദ്ധതിയിട്ടു, പാക് നയതന്ത്രജ്ഞനെതിരേ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ യുഎസ്-ഇസ്രായേല്‍ കോ ണ്‍സുലേറ്റുകള്‍, നേവല്‍ കമാന്‍ഡ് ഓഫിസുകള്‍ എന്നിവിടങ്ങളില്‍ 2014ല്‍ മുംബൈ മോഡല്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണത്തി ല്‍ പാക് നയതന്ത്രജ്ഞനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍ എന്‍ഐഎ നീക്കം.
കൊളംബോയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണര്‍ ഓഫിസില്‍ വിസാ കൗണ്‍സിലറായിരുന്ന ആമിര്‍ സൂബൈര്‍ സിദ്ദിഖിക്കെതിരായാണ് എന്‍ഐഎ നടപടി. ഇദ്ദേഹത്തിനൊപ്പം മറ്റു രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും എന്‍ഐഎ നടപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പാക് ഓഫിസര്‍മാര്‍ക്കെതിരേ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിനായി ഇന്റര്‍പോളിനെ സമീപിക്കാനൊരുങ്ങുകയാണ് ദേശീയ അന്വേഷണ ഏജന്‍സി. സിദ്ദീഖിക്കെതിരേ എ ന്‍ഐഎ ഫെബ്രുവരിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നടപടി നേരിടുന്ന മറ്റുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ആമിര്‍ സുബൈര്‍ സിദ്ദീഖി ഉള്‍പ്പെടെയുള്ളവര്‍ കൊളംബോയില്‍ ജോലി േനാക്കിയിരുന്ന 2009-16 കാലയളവില്‍ ചെന്നൈയിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും തന്ത്ര പ്രധാന മേഖലകളില്‍ തങ്ങളുടെ ഏജന്റുമാരെ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്നാണ് എന്‍ഐഎ കണ്ടെത്തല്‍. ഇതിനായി സിദ്ദീഖി, ശ്രീലങ്കന്‍ പൗരനായ മുഹമ്മദ് സാക്കിര്‍ ഹുസയ്ന്‍, അരുണ്‍ സെല്‍വരാജ്, ശിവബാലന്‍, തമീം അന്‍സാരി എന്നിവരെ ഏര്‍പ്പെടുത്തിയെന്നും വ്യക്തമാക്കുന്നു. ഇവര്‍ നിലവില്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണ്.
ആളുകളെ തിരഞ്ഞെടുത്ത ശേഷം ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റ്, ബംഗളൂരുവിലെ ഇസ്രായേല്‍ കോണ്‍സുലേറ്റ്്, വിശാഖപട്ടണത്തെ ഇസ്റ്റേണ്‍ നേവല്‍ കമാന്‍ഡന്റ് എന്നിവിടങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും വ്യാജ കറന്‍സി വിതരണം ചെയ്യതെന്നും എന്‍ഐഎ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പിന്തുണയും ഇന്ത്യന്‍ സംഘത്തിനുണ്ടായിരുന്നു.

RELATED STORIES

Share it
Top