2002 ലോകകപ്പിലെ മോശം ഹെയര്‍സ്റ്റൈലിന് പിന്നിലെ കാരണം വ്യക്തമാക്കി റൊണാള്‍ഡോ
vishnu vis2018-03-21T23:38:22+05:30

ബ്രസീലിയ: 2002ലെ ഫുട്ബോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട തന്റെ ഹെയര്‍സ്റ്റൈലിന്റെ പിന്നിലെ കാരണം വ്യക്തമാക്കി മുന്‍ ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ. തലയുടെ ഭൂരിഭാഗം സ്ഥലങ്ങളിലേയും മുടി വടിച്ച് കളഞ്ഞ റൊണാള്‍ഡോ മുന്‍ വശത്ത് മാത്രം അല്പം മുടി നിര്‍ത്തിയാണ് ലോകകപ്പിനെത്തിയത്. ആ ഹെയര്‍സ്റ്റൈലിന് പിന്നില്‍ വ്യക്തമായി കാരണമുണ്ടായിരുന്നെന്നാണ് റൊണാള്‍ഡോ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലോകകപ്പിന്റെ സമയത്ത് തന്റെ കാലിന് പരിക്കേറ്റിരുന്നു. ഇതോടെ എല്ലായിടത്തും ചര്‍ച്ച എന്റെ പരിക്കിനെക്കുറിച്ചായി. ഇത് എന്റെ ഏകാഗ്രത നശിപ്പിക്കയും മാനസികമായി തളര്‍ത്തുകയും ചെയ്തു. ഇതില്‍ നിന്ന് രക്ഷ നേടാനാണ് മോശം ഹെയര്‍സ്റ്റൈല്‍ സ്വീകരിച്ചത്. ഇതോടെ ആരാധകര്‍ എന്റെ പരിക്കിനെക്കുറിച്ച് മറന്ന് ഹെയര്‍സ്റ്റൈലിനെക്കുറിച്ച് ചര്‍ച്ചചെയ്യുമെന്ന് കരുതി. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. എല്ലാവരും എന്റെ പരിക്ക് മറന്ന് ഹെയര്‍സ്റ്റൈലിനെക്കുറിച്ച് ചര്‍ച്ചചെയ്തതോടെ എനിക്ക് പഴയതുപോലെ മല്‍സരങ്ങളില്‍ ശ്രദ്ധനല്‍കാന്‍ സാധിച്ചു- റൊണാള്‍ഡോ പറഞ്ഞു. അന്നത്തെ ആ ഹെയര്‍ സ്റ്റൈലിനെക്കുറിച്ച് തനിക്ക് വലിയ അഭിമാനമൊന്നുമില്ലെന്നും, പക്ഷേ തന്റെ പരിക്കില്‍ നിന്ന് ആള്‍ക്കാരുടെ ശ്രദ്ധ മാറ്റാന്‍ അത് ഉപകരിച്ചൂവെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 2002ലെ ലോകകപ്പിന്റെ ഫൈനലില്‍ ജര്‍മനിക്കെതിരേ രണ്ട് ഗോളുകള്‍ നേടി റൊണാള്‍ഡോ ബ്രസീലിനെ കിരീടം സമ്മാനിച്ചിരുന്നു.