Flash News

2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുമെന്ന് സൂചന

2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിക്കുമെന്ന് സൂചന
X
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രണ്ടായിരത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അല്ലാത്ത പക്ഷം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രിന്റ് ചെയുന്നത് നിര്‍ത്താലാക്കുമെന്നും എസ്ബിഐ യുടെ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. ലോക്‌സഭയില്‍ അവതരിപ്പിച്ച ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടിലെ  വിവരങ്ങള്‍ ചോര്‍ത്തിയതായി എസ്ബിഐ ഇക്കോ ഫ്‌ളോഷ് റിപ്പോര്‍ട്ട് പറയുന്നു.

2000 രൂപയുടെ നോട്ട് 3,501 ബില്ല്യനാണ് 2017 മാര്‍ച്ച് വരെ വിതരണം ചെയ്തത്. 2017 ഡിസംബര്‍ 8 ന് 500 രൂപയുടെ നോട്ടുകള്‍ 16,957 മില്യണും 2,000 രൂപയുടെ നോട്ടുകള്‍ 3,654 മില്യണും ആര്‍ ബി ഐ അച്ചടിച്ചിട്ടുണ്ടെന്നാണ് ലോക്‌സഭയില്‍ ധനകാര്യ മന്ത്രാലയത്തിന്റെ കണക്ക്. 15,787 കോടി രൂപയാണ് ഇതുവരെ അച്ചടിച്ച നോട്ടുകളുടെ മൊത്തം മൂല്യം. എന്നാല്‍ റിസര്‍വ് ബാങ്ക് 2,463 ബില്യണ്‍ നോട്ടുകള്‍ ഇതുവരെ മാര്‍ക്കറ്റില്‍ വിതരണം ചെയ്തിട്ടില്ലെന്ന് എസ്ബിഐ ചീഫ് ഇക്കണോമിക് അഡൈ്വസറായ സൗമ്യ കന്തി ഘോഷ് പറഞ്ഞു.

ഇടപാടുകള്‍ നടത്തുന്നതിന് 2000 രൂപ നോട്ടുകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും ഇക്കോ ഫ്‌ലാഷ് പറയുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നാണ് ഗവണ്‍മെന്റ് 500 രൂപ 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഈ നീക്കം മൂലം പണമിടപാട് വന്‍തോതില്‍ കുറയുകയും നാണയ വിനിമയത്തിനായി ബാങ്കുകളില്‍ വലിയ ക്യൂ ഉണ്ടായതായും പറഞ്ഞു. അതിന് പകരമായി 2000 രൂപയുടെ നോട്ടും ഒപ്പം തന്നെ 500 രൂപയുടെ പുതിയ പതിപ്പും ആര്‍ബിഐ പുറത്തിറക്കി. കൂട്ടത്തില്‍ 200 രൂപ നോട്ടും പുറത്തിറക്കിയിരുന്നു.
Next Story

RELATED STORIES

Share it