Flash News

2000 കോടിയുടെ തീരദേശ പാക്കേജ്

2000 കോടിയുടെ തീരദേശ പാക്കേജ്
X
തിരുവനന്തപുരം: ഓഖിയുടെ പശ്ചാത്തലത്തില്‍ തിരദേശ വികസനത്തിനായി രണ്ടായിരം കോടിയുടെ സ്‌പെഷ്യല്‍ പാക്കേജിന്റെ പ്രഖ്യാപനം. ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീര മേഖലയുടെ സാമൂഹികസാമ്പത്തിക സുരക്ഷ ലക്ഷ്യമിടുന്നതാണ് പാക്കേജ്. മല്‍സ്യബന്ധനത്തിനും മറ്റും പോയി ഉള്‍ക്കടലില്‍ അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷപ്പെടുത്താന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.ഇതില്‍ 100 കോടി  തീരദേശഗ്രാമങ്ങളെ ഉപഗ്രഹം വഴി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കാനുള്ളതാണ്. ചേത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ രണ്ടാംഘട്ട വികസനവും കോഴിക്കോട് ബീച്ച് ആശുപത്രി, ഫറോക്ക്, കരുനാഗപ്പള്ളി,കൊല്ലം,ആലപ്പുഴ.,ചരുവേട്ടി, ചെട്ടിപ്പട്ടി താലൂക്ക് ആശുപത്രികളെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും.



തീരദേശത്തെ 250ലധികം വിദ്യാര്‍ഥികളുള്ള സ്‌കൂളുകള്‍  ഹൈടെക്കാക്കി മാറ്റും.തീരദേശ റോഡുകളുടെ വികസനമടക്കം തീരദേശമേഖലയുടെ വികസനത്തിനായി 600 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.മത്സ്യഫെഡിന്റെ കീഴില്‍ മത്സ്യം സൂക്ഷിക്കാന്‍ കൂടുതല്‍ സ്‌റ്റോറുജുകള്‍ സ്ഥാപിക്കും. നീണ്ടകര 10 വെള്ളയില്‍ 22 മഞ്ചേശ്വരം 30 കാസര്‍ഗോഡ് 59 പരപ്പനങ്ങാടി 139  എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തുറമുഖങ്ങളുടെ വികസനത്തിനായി 539 കോടി വേണം ഇത് വായ്പയായി തരാമെന്ന് നബാര്‍ഡ് സമ്മതിച്ചിട്ടുണ്ട്.  തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും.മത്സ്യമാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. ചെല്ലാനം പൊന്നാന്നി തുടങ്ങിയ മേഖലകളിലെ കടല്‍ക്ഷോഭത്തിനെതിരെ പ്രത്യക പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it