200 മല്‍സ്യ തൊഴിലാളികളെ പോലിസില്‍ നിയമിക്കും: മന്ത്രി

കോഴിക്കോട്: മല്‍സ്യത്തൊഴിലാളികളായ 200 പേര്‍ക്ക് പോലിസ് സേനയില്‍ താല്‍ക്കാലിക നിയമനം നല്‍കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള 'മികവ് 2018' വിദ്യാഭ്യാസ അവാര്‍ഡ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ മിനിമം വേതനം നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ദുരന്തത്തില്‍ സഹായിക്കാനെത്തിച്ചേര്‍ന്നവരില്‍ സര്‍ക്കാര്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടാതെപോയവരെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top