World

200 വര്‍ഷം പഴക്കമുള്ള മ്യൂസിയം അഗ്നിക്കിരയായി

റിയോ ഡി ജനീറോ: 200 വര്‍ഷം പഴക്കമുള്ള ബ്രസീല്‍ നാഷനല്‍ മ്യൂസിയം അഗ്നിക്കിരയായി. ലാറ്റിനമേരരിക്കയിലെ ഏറ്റവും വലിയ ചരിത്ര മ്യൂസിയമാണ് ഇത്. മുമ്പ് പോര്‍ച്ചുഗീസ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്ന കെട്ടിടത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ 200ാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു. 20 ദശലക്ഷം വസ്തുക്കളാണ് മ്യൂസിയത്തിലുണ്ടായിരുന്നത്. 12000 വര്‍ഷം പഴക്കമുള്ള അമേരിക്കന്‍ വംശജരുടെ അസ്ഥികൂടവും, 1784ല്‍ കണ്ടെത്തിയ ദിനോസര്‍ ഫോസിലുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുമെന്നു സംശയിക്കുന്നുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അടുത്തുള്ള തടാകത്തില്‍ നിന്നു വെള്ളമെടുത്താണ് തീയണച്ചതെന്നു റിയോ ഡി ജനീറോ അഗ്നിശമന സേനാ വക്താവ് റോബര്‍ട്ടോ റോബഡി പറഞ്ഞു.

Next Story

RELATED STORIES

Share it