wayanad local

200 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു



കണ്ണൂര്‍: ജില്ലയില്‍ ഇരുനൂറിലേറെ ഭൂരഹിതര്‍ക്ക് റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയം വിതരണം ചെയ്തു. ആലപ്പടമ്പ് വെളിച്ചംതോട് കോളനിയിലെ മിച്ചഭൂമി കൈവശം വച്ചുവരുന്ന 61 പേര്‍ക്കും വെള്ളൂര്‍ വില്ലേജില്‍ രണ്ടുപേര്‍ക്കും പട്ടയംനല്‍കി. എരമം വില്ലേജില്‍ മിച്ചഭൂമി കൈവശം വച്ചുവരുന്ന 61 പേരില്‍നിന്ന് ഭൂനികുതി സ്വീകരിക്കുകയും ബന്ധപ്പെട്ട രേഖകള്‍ നല്‍കുകയും ചെയ്തു. വെള്ളോറ വില്ലേജില്‍ മിച്ചഭൂമി കൈവശം വച്ചുവരുന്ന 60 പേര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ മുന്നോടിയായി ഭൂമി പതിച്ചുനല്‍കുന്നതിനുള്ള ഓഫര്‍ ഓഫ് അസൈന്‍മെന്റും ചടങ്ങില്‍ നല്‍കി. കൂടാതെ പയ്യന്നൂരില്‍ ഉത്തരവായ 48 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു. ഇരിട്ടി താലൂക്കിലെ പടിയൂര്‍ വില്ലേജില്‍ ആര്യങ്കോട് പ്രദേശത്ത് താമസിച്ചു വരുന്ന 64 കൈവശക്കാര്‍ക്കാണ് മന്ത്രി പട്ടയം വിതരണം ചെയ്തത്. കാക്കയങ്ങാട്ട് റോഡരികില്‍ താമസിക്കുന്ന രണ്ടു പട്ടികജാതി സഹോദരിമാര്‍ക്കും മൂന്നുസെന്റ് വീതം ഭൂമി നല്‍കി. 10 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു.
Next Story

RELATED STORIES

Share it