20 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: അടുത്ത രണ്ടു ദിവസങ്ങളില്‍ക്കൂടി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശക്തിയേറിയ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 20 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിയും കാറ്റുമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.മണിക്കൂറില്‍ 50കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഘണ്ഡ് എന്നിവടങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകും. പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്യും. ഡല്‍ഹി, അസ്സം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത 24 മണിക്കൂറിനകം കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, കാസര്‍കോഡ്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ലക്ഷദ്വീപില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ മഴയ്ക്കു സാധ്യതയുള്ളൂ. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.20 സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദേശംന്യൂഡല്‍ഹി: അടുത്ത രണ്ടു ദിവസങ്ങളില്‍ക്കൂടി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ശക്തിയേറിയ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 20 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയും ഇടിയും കാറ്റുമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.മണിക്കൂറില്‍ 50കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഘണ്ഡ് എന്നിവടങ്ങളില്‍ കനത്ത മഴയ്‌ക്കൊപ്പം ആലിപ്പഴ വീഴ്ചയും ഉണ്ടാകും. പഞ്ചാബ്, ഹരിയാന എന്നിവടങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ശക്തമായി മഴ പെയ്യും. ഡല്‍ഹി, അസ്സം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം, അടുത്ത 24 മണിക്കൂറിനകം കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, കൊല്ലം, കോട്ടയം, കാസര്‍കോഡ്, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.ലക്ഷദ്വീപില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ മഴയ്ക്കു സാധ്യതയുള്ളൂ. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു തയ്യാറായിരിക്കാന്‍ വിവിധ വകുപ്പുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ക്കു സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top