20 കോടിയുടെ ഡിപിആര്‍ തയ്യാറാക്കി

കല്‍പ്പറ്റ: നഗരവികസനവുമായി ബന്ധപ്പെട്ട് 20 കോടിയുടെ വിശദ പദ്ധതിരേഖ തയ്യാറാക്കി. ഇതിന്റെ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ വിദഗ്ധ സംഘം ടൗണില്‍ പരിശോധന നടത്തി.
ജില്ലാ അസിസ്റ്റന്റ് ടൗണ്‍പ്ലാനര്‍ ആര്‍ ബോസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഡ്രെയിനേജ്, ഫുട്പാത്ത് നവീകരണം, കൈവരി, സ്ട്രീറ്റ് ലൈറ്റുകള്‍, പ്രത്യേക ട്രാഫിക് ജങ്ഷനുകള്‍, ഓട്ടോമറ്റിക് ട്രാഫിക് സിഗ്‌നലുകള്‍, പ്രധാനപ്പെട്ട അഞ്ചു കേന്ദ്രങ്ങളില്‍ വൈഫൈ ബസ് സ്‌റ്റോപ്പുകള്‍, ട്രാഫിക് പരിഷ്‌കരണം, സൗന്ദര്യവല്‍ക്കരണം, ലിങ്ക് റോഡുകളുടെ വിപുലീകരണം എന്നിവയാണ് ഡിപിആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരസഭയില്‍ ചേര്‍ന്ന പ്രാഥമിക യോഗത്തില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, വൈസ് ചെയര്‍മാന്‍ ആര്‍ രാധാകൃഷ്ണന്‍, വികസന സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, കൗണ്‍സിലര്‍മാരായ വി ഹാരിസ്, കെ ബാബു, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top