20 കിലോ കഞ്ചാവ് പിടികൂടി; സംഘം ഓടിരക്ഷപ്പെട്ടു

പാലക്കാട്: കഞ്ചിക്കോട്  റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് 20.200 കിലോ കഞ്ചാവ് പാലക്കാട് റൈഞ്ച് എക്‌സൈസ് പിടികൂടി. ഇന്നലെ വൈകീട്ട് രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഞ്ചിക്കോട് സ്‌റ്റേഷന് സമീപം 110 കെവി ടവറിനടുത്ത് കഞ്ചാവ് പിടികൂടിയത്. എന്നാല്‍, കഞ്ചാവ് കടത്ത് സംഘം ഓടിരക്ഷപ്പെട്ടതായി എക്‌സൈസ് സംഘം അറിയിച്ചു.
നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ട്രാവല്‍ ബാഗുകളിലാക്കി ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് കൊണ്ട് വരുന്നത്. കഞ്ചിക്കോട് സ്‌റ്റോപ്പില്ലാത്തതിനാല്‍ കഞ്ചാവ് കൊണ്ടുവരുന്നവര്‍ പുറത്ത് കാത്തിരിക്കുന്ന സംഘത്തിന് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്നും എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
ചെറിയ പാക്കറ്റുകളിലാക്കി കഞ്ചിക്കോട് പരിസരത്തെ കോളജുകളിലും സ്‌കൂളുകളിലും വിതരണം ചെയ്യുകയാണെന്ന് എക്‌സൈസ് പറഞ്ഞു. പാലക്കാട് റൈഞ്ച് ഇന്‍സ്‌പെക്ടര്‍ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

RELATED STORIES

Share it
Top