kannur local

20 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് കൂടി ഡിപിസി അംഗീകാരം

കണ്ണൂര്‍: 2018-19 വര്‍ഷത്തേക്കുള്ള ജില്ലയിലെ 20 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്കു കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. പന്ന്യന്നൂര്‍, മലപ്പട്ടം, പാപ്പിനിശ്ശേരി, പെരിങ്ങോം-വയക്കര, പായം, കണിച്ചാര്‍, കൂടാളി, മാങ്ങാട്ടിടം, എരമം-കുറ്റൂര്‍, ചെറുപുഴ, പട്ടുവം, മാടായി, കുറ്റിയാട്ടൂര്‍, മുണ്ടേരി, മുഴപ്പിലങ്ങാട്, അഴീക്കോട്, കതിരൂര്‍, വേങ്ങാട്, അഞ്ചരക്കണ്ടി ഗ്രാമപ്പഞ്ചായത്തുകളുടെയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതികളാണ് ഡിപിസി അംഗീകരിച്ചത്.
അടുത്ത ഡിപിസി യോഗം നാളെ വൈകീട്ട് 4.30ന് ചേരുമെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം നേടേണ്ട അവസാന തിയ്യതി മാര്‍ച്ച് 31 ആണ്. വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, പി കെ ശ്യാമള, പി ജാനകി, പി ഗൗരി, അജിത്ത് മാട്ടൂല്‍, സുമിത്ര ഭാസ്‌കരന്‍, കെ വി ഗോവിന്ദന്‍, കെ പ്രകാശന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it