2.3 ലക്ഷം യുഎസ് ഡോളറുമായി നാല് ബംഗ്ലാദേശികള്‍ അറസ്റ്റില്‍



അഗര്‍ത്തല: 2.3 ലക്ഷം അമേരിക്കന്‍ ഡോളറുമായി നാല് ബംഗ്ലാദേശികളെ ത്രിപുര അതിര്‍ത്തിയില്‍ പിടികൂടി. അതിര്‍ത്തി രക്ഷാസേനയുടെ പരിശോധനയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. പിന്നീട് ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. മെയ് എട്ടിന് ഇന്ത്യയിലെത്തിയ ഇവര്‍ അന്നുതന്നെ ബംഗ്ലാദേശിലേക്ക് മടങ്ങുമ്പോഴാണ് നോട്ടുകള്‍ സഹിതം പിടികൂടിയത്. ബംഗ്ലാദേശിലെ കോമില ജില്ലയില്‍ നിന്നാണ് ഇവര്‍ കൊല്‍ക്കത്തയിലെത്തിയത്. ഇവര്‍ക്ക് ഏതെങ്കിലും സായുധ സംഘടനകളുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് സേനയുടെ സബ്ഡിവിഷനല്‍ പോലിസ് ഓഫിസര്‍ ബാബുല്‍ദാസ് അറിയിച്ചു.

RELATED STORIES

Share it
Top