2 വയസ്സുകാരിക്ക് ചികില്‍സാ നിഷേധം: കേസെടുത്തു

കോട്ടയം: ഒടിഞ്ഞ വലതുകാലുമായി വൈക്കം താലൂക്കാശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ രണ്ടുവയസ്സുകാരിയുടെ കാലിലെ പകുതി പ്ലാസ്റ്റര്‍ നീക്കിയശേഷം ജോലിസമയം കഴിഞ്ഞെന്നു പറഞ്ഞു ജീവനക്കാരി നഴ്‌സിങ് മുറി വിട്ടിറങ്ങിപ്പോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഗൗരവകരമായ ചികില്‍സാ നിഷേധത്തിന് ഉത്തരവാദപ്പെട്ടവര്‍ നടപടിയെടുത്തില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ സംഭവത്തില്‍ മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നും വൈക്കം താലൂക്കാശുപത്രി സൂപ്രണ്ട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top