2 കോടിയുടെ തട്ടിപ്പ്: സഹോദരങ്ങളെ തേടി യുപി പോലിസ് താനൂരില്‍

താനൂര്‍: ഉത്തര്‍പ്രദേശുകാരനായ ബിസിനസുകാരനില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്തു മുങ്ങിയ കേസില്‍ താനൂര്‍ നടക്കാവ് സ്വദേശികളായ സഹോദരങ്ങളെ തേടി യുപി പോലിസ് താനൂരിലെത്തി. താനൂര്‍ ചേക്കിന്റകത്ത് നസീറലി, കബീറലി എന്നിവരെ അന്വേഷിച്ചാണ് യുപി പോലിസെത്തിയത്.  2010ല്‍ ക്രെയിന്‍ വാങ്ങിത്തരാമെന്നു പറഞ്ഞ് യുപിയിലെ കാവിനഗര്‍ സ്വദേശി ബ്രഹ്പാല്‍ പഞ്ചലിന്റെ പക്കല്‍ നിന്ന് സഹോദരങ്ങള്‍ രണ്ടു കോടി രൂപ കൈപ്പറ്റുകയും ദിവസങ്ങള്‍ക്കകം ഇരുവരും യുപി വിടുകയുമായിരുന്നു. തുടര്‍ന്ന് ബ്രഹ്പാല്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് നടക്കുന്ന ഗാസിയാബാദ് സിജെഎം കോടതിയുടെ ഉത്തരവുമായാണ് കാവിനഗര്‍ എസ്‌ഐ ജിതേന്ദ്രനാഥും സംഘവും താനൂരിലെത്തിയത്.

RELATED STORIES

Share it
Top