2 കോടിയുടെ തട്ടിപ്പ്: സഹോദരങ്ങളെ തേടി യുപി പോലിസ് താനൂരില്‍
BY kasim kzm16 July 2018 1:36 AM GMT
kasim kzm16 July 2018 1:36 AM GMT
താനൂര്‍: ഉത്തര്‍പ്രദേശുകാരനായ ബിസിനസുകാരനില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്തു മുങ്ങിയ കേസില്‍ താനൂര്‍ നടക്കാവ് സ്വദേശികളായ സഹോദരങ്ങളെ തേടി യുപി പോലിസ് താനൂരിലെത്തി. താനൂര്‍ ചേക്കിന്റകത്ത് നസീറലി, കബീറലി എന്നിവരെ അന്വേഷിച്ചാണ് യുപി പോലിസെത്തിയത്. 2010ല്‍ ക്രെയിന്‍ വാങ്ങിത്തരാമെന്നു പറഞ്ഞ് യുപിയിലെ കാവിനഗര്‍ സ്വദേശി ബ്രഹ്പാല്‍ പഞ്ചലിന്റെ പക്കല്‍ നിന്ന് സഹോദരങ്ങള്‍ രണ്ടു കോടി രൂപ കൈപ്പറ്റുകയും ദിവസങ്ങള്‍ക്കകം ഇരുവരും യുപി വിടുകയുമായിരുന്നു. തുടര്‍ന്ന് ബ്രഹ്പാല്‍ പോലിസില്‍ പരാതിപ്പെടുകയായിരുന്നു. കേസ് നടക്കുന്ന ഗാസിയാബാദ് സിജെഎം കോടതിയുടെ ഉത്തരവുമായാണ് കാവിനഗര്‍ എസ്ഐ ജിതേന്ദ്രനാഥും സംഘവും താനൂരിലെത്തിയത്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT