2ാംലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി;വിമാനത്താവളമടച്ചു

ലണ്ടന്‍: രണ്ടാംലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്നു ലണ്ടന്‍ സിറ്റിയിലെ വിമാനത്താവളം അടച്ചു. വിമാനത്താവളത്തിനടുത്തു ജോര്‍ജ് വി ഡോക്കില്‍ തെംസ് നദിക്കരയിലാണു ബോംബുകള്‍ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ റണ്‍വേ ഇതിനോട് വളരെ അടുത്താണ്. തുടര്‍ന്നാണു വിമാനത്താവളം താല്‍ക്കാലികമായി അടച്ചത്. ഞായറാഴ്ച വൈകീട്ടോടെയാണു ബോംബ് കണ്ടെത്തിയതെന്നു മെട്രോ പൊളിറ്റന്‍ പോലിസ് അറിയിച്ചു. കിഴക്കന്‍ ലണ്ടനിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കിനു ചുറ്റുമായി 214 മീറ്റര്‍ ചുറ്റളവില്‍ റോയല്‍ നേവിയും മെട്രോപൊളിറ്റന്‍ പോലിസും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ധാരാളം ബോംബ് വര്‍ഷിച്ച സ്ഥലമാണിത്.

RELATED STORIES

Share it
Top