2ജി: വിധിക്കെതിരേ സിബിഐ

ഡല്‍ഹി ഹൈക്കോടതിയില്‍ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ രാജയും ഡിഎംകെ എംപി കനിമൊഴിയും അടക്കമുള്ളവരെ വെറുതെ വിട്ട പ്രത്യേക കോടതിവിധിക്കെതിരേ സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസുമാരായ സി ഹരി ശങ്കര്‍ എന്നിവരുടെ ബെഞ്ചിന് മുമ്പാകെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയാണു സിബിഐക്ക് വേണ്ടി വിഷയം ഉന്നയിച്ചത്. വിഷയം ഇന്നു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
രാജയും കനിമൊഴിയുമടക്കമുള്ള വരെ വെറുതെവിട്ട കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം അപ്പീല്‍ നല്‍കിയിരുന്നു.
രാജയും കനിമൊഴിയുമടക്കം 19 പേരെയാണു കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നു പ്രത്യേക സിബിഐ കോടതിവെറുതെ വിട്ടത്.
കോടതി വെറുതെവിട്ടവര്‍ക്കെതിരേ വ്യക്തമായ തെളിവുകളുണ്ടെന്നാണു സിബിഐ പറയുന്നത്.

RELATED STORIES

Share it
Top