2ജി കേസില്‍ സിബിഐയുടെ ഹരജി; ഫെബ്രുവരിയില്‍ വാദംകേള്‍ക്കും

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ ടെലികോം മുന്‍ മന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി എന്നിവരെ വെറുതെവിട്ടതിനെതിരേ സിബിഐ സമര്‍പ്പിച്ച ഹരജിയില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വാദംകേള്‍ക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഫെബ്രുവരി ഏഴു മുതല്‍ അതിവേഗ രീതിയില്‍ വാദംകേള്‍ക്കുമെന്ന് കോടതി അറിയിച്ചു.
ടെലികോം മുന്‍ മന്ത്രി എ രാജ, ദ്രാവിഡ മുന്നേറ്റ കഴകം എംപി കനിമൊഴി എന്നിവരെ വിട്ടയച്ചതിനെതിരേയാണു സിബിഐ കോടതിയെ സമീപിച്ചത്. കനിമൊഴിയും മറ്റുള്ളവരും അതിവേഗ കോതിയില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഡല്‍ഹി ഹൈക്കോടതിയില്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. രാജയും കനിമൊഴിയും മറ്റു പ്രതികളും സിബിഐയുടെ ഹരജിക്ക് മുന്നില്‍ മറുപടി നല്‍കിയിട്ടില്ല. 2017 ഡിസംബറിലാണു സിബിഐ പ്രത്യേക കോടതി കേസില്‍ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയത്. പിന്നീട് കേസ് പിന്‍വലിക്കുകയും ചെയ്തു.

RELATED STORIES

Share it
Top