1962ലെ സാന്റിയാഗോ യുദ്ധം

ലോകകപ്പുകളിലെ ഏറ്റവും മോശം സംഭവങ്ങളുമായാണ് 1962ലെ ചിലി ലോകകപ്പ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ലോകകപ്പിന് മുമ്പ് തന്നെ വേദിയായി നിശ്ചയിച്ചിരുന്ന സാന്റിയാഗോയും പരിസരങ്ങളും ശക്തമായ ഭൂകമ്പത്തില്‍ തകര്‍ന്നിരുന്നു. ചിലിക്ക് ലോകകപ്പ് നടത്താന്‍ കഴിയില്ലെന്ന് തന്നെ ഫിഫയും ലോക രാജ്യങ്ങളും ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ചിലി ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കാര്‍ലോസ് ഡിറ്റ്‌ബോണിന്റെ അഭ്യര്‍ഥന മാനിച്ച് വേദിയായി ചിലിയെത്തന്നെ നിശ്ചയിച്ചു. എന്നാല്‍ ലോകകപ്പ് തുടങ്ങുന്നതിന് ഒരു മാസം മുമ്പേ ഡിറ്റ്‌ബോണ്‍ ഈ ലോകത്തോട് യാത്രപറയുകയും ചെയ്തു.
മല്‍സരം ആരംഭിച്ചതിനു ശേഷവും സംഘര്‍ഷഭരിതമായിരുന്നു കാര്യങ്ങള്‍. സോവിയറ്റ് യൂനിയനും യൂഗോസ്ലോവ്യയും തമ്മിലും ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലും നടന്ന മല്‍സരങ്ങള്‍ പൊരിഞ്ഞ തല്ലില്‍ കലാശിച്ചു. ഇരുഭാഗത്തും കളിക്കാര്‍ക്ക് നല്ല പരിക്കേറ്റു. സാന്റിയാഗോ യുദ്ധം എന്ന പേരിലാണ് ഈ മല്‍സരങ്ങള്‍ അറിയപ്പെട്ടത്. പെലെയെ ചവിട്ടി ഒതുക്കി പുറത്താക്കി. ചെക്കോസ്ലോവാക്യക്കാരാണ് ഈ ഭീകരതയ്ക്ക് ഉത്തരവാദികള്‍. പെലെ ഇല്ലാതെ തന്നെ വാവയും സ്വീറ്റോയും ഉള്‍പ്പെടെയുള്ള നല്ല കളിക്കാര്‍ ബ്രസീലിന്റെ നിരയിലുണ്ടായിരുന്നു. ഗാരിഞ്ചയാണ് അന്ന് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍. കലാശപ്പോരാട്ടത്തില്‍ ചെക്കോസ്ലോവാക്യയെ തോല്‍പ്പിച്ച് ബ്രസീല്‍ കിരീടമണിയുകയും ചെയ്തു. ഏഴാമത് ഫിഫ ലോകകപ്പായിരുന്നു മഞ്ഞപ്പട ചിലിയില്‍ സ്വന്തമാക്കിയത്.

RELATED STORIES

Share it
Top