193 വാര്‍ഡുകളില്‍ നിരക്ഷരതാ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍

കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന അക്ഷരലക്ഷം പരിപൂര്‍ണ്ണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 193 വാര്‍ഡുകളില്‍ നിരക്ഷരതാ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ വിദ്യാകേന്ദ്രങ്ങളും വികസന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. പദ്ധതിയുടെ ഭാഗമായുള്ള ഏകദിന സര്‍വ്വേ 14ന് എല്ലാ വാര്‍ഡുകളിലും നടക്കും.
വാര്‍ഡ്തല നിരക്ഷതാ നിര്‍മ്മാര്‍ജന സമതികളുടെ നേതൃത്വത്തില്‍ വൊളന്റിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കിയാണ് സര്‍വ്വേ സംഘടിപ്പിക്കുക. സര്‍വേയില്‍ കണ്ടത്തുന്ന പഠിതാക്കള്‍ക്കുള്ള പഠന ക്ലാസുകള്‍ 26ന് ആരംഭിക്കും. 100 മണിക്കൂര്‍ ക്ലാസാണ് നല്‍കുക. ഏപ്രില്‍ ആദ്യവാരം പരീക്ഷ സംഘടിപ്പിക്കും ഏപ്രില്‍ 18ന് എല്ലാ വാര്‍ഡുകളിലും പരിപൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുല്ല്യതാ പഠിതാക്കള്‍, സാക്ഷരതാ സമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

RELATED STORIES

Share it
Top