1846 മാര്‍ച്ച് 16മാര്‍ച്ച് 16

കശ്മീര്‍ ചരിത്രത്തിലെ ദുര്‍ദിനങ്ങളിലൊന്നാണ്. 1846 മാര്‍ച്ച് 16നാണ് ബ്രിട്ടിഷുകാര്‍ തങ്ങള്‍ക്ക് യാതൊരവകാശവുമില്ലാത്ത കശ്മീര്‍ ഏഷ്യയിലെ ഏറ്റവും വലിയ റാസ്‌ക്കല്‍ എന്ന് വൈസ്‌റോയി ഹാര്‍ഡിഞ്ച് പ്രഭു വിശേഷിപ്പിച്ച ഗുലാബ് സിങിന് 75 ലക്ഷം രൂപയ്ക്കു വിറ്റത്. അമൃതസര്‍ കരാര്‍ എന്നായിരുന്നു വില്‍പന വിശേഷിപ്പിക്കപ്പെട്ടതെങ്കിലും രാജാ ഗുലാബ് സിങിനു കൊള്ളയടിക്കാനും ദോഗ്ര പട്ടാളക്കാര്‍ക്ക് ബലാല്‍സംഗത്തിനുമുള്ള ഒരു പ്രദേശമായി കശ്മീര്‍ മാറി. പിന്നീട് ദോഗ്രകളുടെയും സായ്പന്‍മാരുടെയും രണ്ടു നുകത്തിനു കീഴിലായി കശ്മീരികള്‍. അന്ന് താഴ്‌വര സന്ദര്‍ശിച്ച യൂറോപ്യന്‍ സഞ്ചാരികള്‍ സ്ഥിതിഗതികള്‍ ഭീകരമാണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
രാജാ ഗുലാബ് സിങിന്റെ വംശക്കാരായ ദോഗ്രകള്‍ കടന്നുവന്നവരായിരുന്നു. അവരും അവരുടെ കൂടെ നിന്ന പണ്ഡിറ്റുമാരും ചേര്‍ന്ന് വംശശുദ്ധീകരണത്തിലൂടെയാണ് ജമ്മുവില്‍ കശ്മീരികളുടെ എണ്ണം കുറയ്ക്കുന്നത്. മതഭ്രാന്തന്‍മാര്‍ക്കും വംശീയവാദികള്‍ക്കും ഇസ്‌ലാംവിരുദ്ധര്‍ക്കും അധോരാഷ്ട്രം എന്നറിയപ്പെടുന്ന പലതരം ഏജന്‍സികള്‍ക്കും ഇടപെടാനും കശ്മീരികള്‍ക്കിടയില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പുണ്ടാക്കാനും നിമിത്തമായത് 1846ലെ വില്‍പനയാണ്. കൊളോണിയലിസം ബാക്കിവയ്ക്കുന്ന ദുരന്തങ്ങളിലൊന്നായി കശ്മീര്‍ അവശേഷിക്കുന്നതും അതുകൊണ്ടാവണം.

RELATED STORIES

Share it
Top