18 മാസം പ്രായമായ കുഞ്ഞിനെ പിതാവ് ടെറസില്‍ നിന്ന് താഴേക്കെറിഞ്ഞു

ബറേലി: 18 മാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേലി ഗ്രാമത്തിലാണ് സംഭവം. ഭാര്യ വീണ്ടും പെണ്‍കുഞ്ഞിനെ പ്രസവിച്ചതില്‍ ക്ഷുഭിതനായാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്.
കാവ്യ എന്ന കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. കുട്ടിയെ ടെറസില്‍ നിന്ന് എറിയുമ്പോള്‍ പിതാവ് അരവിന്ദ് ഗാംഗ്‌വാര്‍ മദ്യപിച്ചിരുന്നതായി പോലിസ് പറഞ്ഞു.
ഇയാളെ അറസ്റ്റ് ചെയ്ത പോലിസ് കൊലപാതക ശ്രമത്തിനു കേസെടുത്തു. ഗാംഗ്‌വാറിന്റെ ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ ശേഷം വീട്ടില്‍ പലപ്പോഴും സംഘര്‍ഷാവസ്ഥയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top