Flash News

ആഫ്രിക്കന്‍ ഫുട്‌ബോള്‍ രാജാവിനെ ഇന്നറിയാംലെബ്രിവിലെ: ആഫ്രിക്കന്‍ നാഷന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് കാമറൂണും ഈജിപ്തും പോരടിക്കും. സെമിയില്‍ ശക്തരായ ഘാനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തളച്ചാണ് കാമറൂണ്‍ ഫൈനലില്‍ പ്രവേശിച്ചത്. എന്നാല്‍ ആവേശം ഷൂട്ടൗട്ടിലേക്കെത്തിച്ച മല്‍സരത്തില്‍ ബുര്‍കിന ഫാസോയെ 4-3 ന് മുട്ടുകുത്തിച്ചാണ് ഈജിപ്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.  ഇരു ടീമുകളും ശക്തരായ നിര തന്നെയാണ്. ഇതുവരെ നാലു തവണയാണ് കാമറൂണ്‍ ആഫ്രിക്കന്‍ കപ്പില്‍ മുത്തമിട്ടത്. 1984, 88,2000,2002 എന്നീ വര്‍ഷങ്ങളിലായിരുന്നു കാമറൂണ്‍ കപ്പുയര്‍ത്തിയത്. ഇതുവരെ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന അഞ്ച് മല്‍സരങ്ങളില്‍ നാല് തവണയും കാമറൂണിനൊപ്പമായിരുന്നു വിജയം. ഒരു മല്‍സരം സമനിലയിലും കലാശിച്ചു.
Next Story

RELATED STORIES

Share it