കാമുകന്റെ മുന്നിലിട്ട് കാമുകിയെ കൂട്ട ബലാല്‍സംഗം ചെയ്തു: യുവാവ് ആത്മഹത്യ ചെയ്തു

കോര്‍ബ: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാമുകി കൂട്ടബലാല്‍സംഗത്തിനിരയാവുന്നത് കണ്ട യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഡിലെ കോര്‍ബ ജില്ലയിലെ സവന്‍ സവായ് എന്ന യുവാവാണ് മരിച്ചത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയാത് പോലിസ് കണ്ടെത്തിയത്.



ഈ മാസം ഒന്നിനാണ് സാവയും പെണ്‍കുട്ടിയും സംസാരിച്ച് നില്‍ക്കുമ്പോള്‍ ഒരു സംഘം ഇവരെ ആക്രമിച്ചത്. ഇവരില്‍ രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സവന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചതോടെ പെണ്‍കുട്ടി തന്നെ വിവരം പോലിസിനെ അറിയിക്കുകയായിരുന്നു.

RELATED STORIES

Share it
Top