17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബി എസ് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്നും ഈ മാസം 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി എസ് യെദ്യൂരപ്പ. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശിയ നേതാക്കളെ ക്ഷണിക്കാന്‍ താന്‍ 15ന് ഡല്‍ഹിയിലേക്ക് പോവുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മൊത്തം 224 സീറ്റുള്ളതില്‍ ബിജെപി 145 മുതല്‍ 150 വരെ സീറ്റ് നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.സിദ്ധരാമയ്യ സര്‍ക്കാരില്‍ ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞു. അതിനാല്‍ ബിജെപിക്കായിരിക്കും ഇത്തവണ വോട്ടു വീഴുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വോട്ടിങ് തുടങ്ങുന്നതിന് മുന്‍പ് യെദ്യൂരപ്പ വീട്ടില്‍ ഗോപൂജ നടത്തി.ഷിക്കാര്‍പൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയിരുന്നു.

RELATED STORIES

Share it
Top