17കാരിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി:17കാരിയെ പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് നെല്ലിമല പുതുപ്പറമ്പില്‍ തസ്‌ലിം (21) ആണ് പോലിസ് പിടിയിലായത്. തസ്‌ലിം കാഞ്ഞിരപ്പള്ളി ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ യുവാവിന്റെ ശല്യംകാരണം മറ്റൊരു സ്ഥലത്തെ സ്‌കൂളിലേക്ക് മാറ്റിയിരുന്നു. അവിടെയും യുവാവിന്റെ ശല്യം തുടര്‍ന്നു. ഇടയ്ക്ക്  വീട്ടിലെത്തുന്ന പെണ്‍കുട്ടിയെ  ഹോസ്റ്റലില്‍ കൊണ്ടുചെന്ന് വിടാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടി കോട്ടയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുമ്പാകെ പരാതിപ്പെട്ടു. തുടര്‍ന്ന് അന്വേഷണത്തിനായി സിഐയെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ അറസ്റ്റു ചെയ്തു.

RELATED STORIES

Share it
Top