16 പവന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

തൃശൂര്‍: വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തന്റെ 16 പവനോളം വരുന്ന ആഭരണങ്ങള്‍ കവര്‍ന്ന ആളെ പിടികൂടി. മലയാറ്റൂര്‍ സ്വദേശിയായ ചേനാട്ടില്‍ വീട്ടില്‍ സതീശന്‍(44) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
മോഷണം നടത്തിയ ശേഷം രക്ഷപ്പെട്ട് പല സ്ഥലങ്ങളില്‍ കറങ്ങി നടന്നയാളെ വടക്കുന്നാഥ ക്ഷേത്ര പരിസരത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അസി. കമ്മീഷണര്‍ വി കെ രാജുവിന്റെ നിര്‍ദ്ദേശാനുസരണം തൃശൂര്‍ സിഐ സേതുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ മനേഷ്, എഎസ്‌ഐ കെ എസ് സന്തോഷ്, സ്‌ക്വാഡ് അംഗങ്ങളായ സിബു, ഷിനു, ജിബിന്‍ രാജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top