16കാരിയെ ബലാല്‍സംഗം ചെയ്ത് ചുട്ടുകൊന്നു: 14 പേര്‍ അറസ്റ്റില്‍

ചത്ര: ജാര്‍ഖണ്ഡിലെ ചത്ര ജില്ലയില്‍ 16കാരിയെ ബലാല്‍സംഗം ചെയ്ത് തീകൊളുത്തിക്കൊന്ന സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ ജിതേന്ദ്ര കുമാര്‍ സിങ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ ദനു ബുയ്യാന്‍ അടക്കം ആറു പേര്‍ കൂടി പിടിയിലാവാനുണ്ട്. വെള്ളിയാഴ്ചയാണ് അക്രമികള്‍ യുവതിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ ആക്രമിച്ച് വീടിനു തീവച്ചത്. കേസിലെ പ്രധാന പ്രതിയായ ദനു ബുയ്യാന്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയതിനു പ്രതികാരമായിട്ടായിരുന്നു അക്രമം. പീഡിപ്പിക്കപ്പെട്ടതായുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ പഞ്ചായത്ത് ബുയ്യാനോട് 50,000 രൂപ പിഴയടക്കാനും 100 തവണ ഏത്തമിടാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനു തയ്യാറാവാതിരുന്ന പ്രതി, കൂട്ടുപ്രതികളുമായി സംഘടിച്ചെത്തി വീട് അഗ്നിക്കിരയാക്കുകയായിരുന്നു.

RELATED STORIES

Share it
Top