16കാരിക്ക് പീഡനം; മാതാവിനും രണ്ടാനച്ഛനുമെതിരേ കേസെടുത്തു

താമരശ്ശേരി: 16 കാരിയെ ക്രൂരമായി പീഡിപ്പിച്ച മാതാവിനും രണ്ടാനച്ഛനുമെതിരെ താമരശ്ശേരി പോലിസ് കേസെടുത്തു. ഈങ്ങാപ്പുഴ പയോണയില്‍ താമസിക്കുന്ന കോഴിക്കോട് നല്ലളം സ്വദേശി നൗഫല്‍, ഭാര്യ റസീല എന്നിവര്‍ക്കെതിരെയാണ് ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
റസീലക്ക് മറ്റൊരു ബന്ധത്തില്‍ ജനിച്ച 16 കാരിയെ ഇരുവരും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചുവെന്നാണ് കേസ്. അഗതി മന്ദിരത്തില്‍ താമസിച്ച് പഠിച്ചിരുന്ന വിദ്യാര്‍ഥിനി താമരശ്ശേരി പോലിസ് സ്റ്റേഷനില്‍ ഹാജറായാണ് മൊഴി നല്‍കിയത്. ഈ വര്‍ഷം പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥിനി വീട്ടിലേക്ക് പോവാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂരമായ പീഡന വിവരങ്ങള്‍ പുറത്തറിഞ്ഞത്. വിദ്യാര്‍ഥിനിയുടെ മൊഴിയെ തുടര്‍ന്നാണ് കേസെടുത്തത്. നൗഫലിന് അടിയന്തിരമായി കരള്‍ മാറ്റിവെക്കണമെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച ഇവര്‍ രണ്ട് ആണ്‍കുട്ടികളെ വയനാട് ചുരത്തില്‍ പായസ വില്‍പനക്ക് നിര്‍ത്തിയിരുന്നു.
ഇവരുടെ ദയനീയാവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്ന് നിരവധി പേര്‍ സഹായിക്കുകയും ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 18 ലക്ഷം രൂപക്ക് വീടും സ്ഥലവും വാങ്ങി നല്‍കുകയും ചെയ്തത് അടുത്തിടെയാണ്. നേരത്തെയുണ്ടായിരുന്ന ലക്ഷങ്ങളുടെ കട ബാധ്യതയും തീര്‍ത്തു. ആറ് കുട്ടികളാണ് ഉള്ളതെന്നാണ് ഇവര്‍ നാട്ടുകാരെ അറിയിച്ചത്.
രണ്ട് പെണ്‍കുട്ടികളെ കൂടി കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ മറ്റൊരു സത്രീ വളര്‍ത്താന്‍ ഏല്‍പിച്ചതാണെന്നായിരുന്നു ഇവരുടെ മറുപടി. റസീലക്ക് മറ്റൊരു ബന്ധിത്തില്‍ ജനിച്ചതാണെന്ന് ഇവരെന്നാണ് ഇപ്പോള്‍ വ്യക്തമായത്. ഇതില്‍പെട്ട പെണ്‍കുട്ടിയെയാണ് ഇവര്‍ ക്രൂരമായ പിഡനങ്ങള്‍ക്കിരയാക്കിയത്.

RELATED STORIES

Share it
Top