15 ഓളം സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു

കോതമംഗലം: വടാട്ടുപാറയില്‍ വനംവകുപ്പ് ഓഫിസിലുണ്ടായ സംഘര്‍ഷത്തില്‍ പതിനഞ്ചോളം സിപിഐ പ്രവര്‍ത്തകര്‍ക്കെതിരേ കുട്ടമ്പുഴ പൊലിസ് കേസെടുത്തു.
പ്രാദേശിക സിപിഐ നേതാക്കളായ എം കെ രാമചന്ദ്രന്‍, അനസ്, മനേഷ് എന്നിവരെ പ്രധാന പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഓഫിസില്‍ കയറി ബഹളമുണ്ടാക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റമെന്ന് പോലിസ് അറിയിച്ചു.
അതേസമയം, കേസില്‍ തിടുക്കപ്പെട്ട് നടപടികള്‍ വേണ്ടെന്ന് ഉന്നതങ്ങളില്‍ നിന്നും കുട്ടമ്പുഴ പൊലിസിന് നിര്‍ദേശം ലഭിച്ചിട്ടുള്ളതായും അറിയുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്‍ സംഭവം സംമ്പന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം കുറ്റപത്രം കോടതിക്ക് കൈമാറുന്നതിനാണ് പോലിസ് നീക്കമെന്നാണ് സൂചന.

RELATED STORIES

Share it
Top