thrissur local

15 ചാക്ക് അരിയുടെ വിലയായി 25,000 രൂപ അടച്ച് പ്രാധാനാധ്യാപകന്‍ തടിയൂരി

കുന്നംകുളം: മറ്റം സെന്റ് ഫ്രാന്‍സീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനായി സൂക്ഷിച്ചിരുന്ന അരിയില്‍ പുഴു കണ്ടെത്തിയ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രാധാനാധ്യാപകന്‍ തടിയൂരി.
നിയമ നടപടികള്‍ ഒഴിവാക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 15 ചാക്ക് അരിയുടെ വിലയിലേക്ക് 25000 രൂപ ട്രഷറിയില്‍ തിരിച്ചടച്ചാണ് ചുമതലക്കാരനായ അധ്യാപകന്‍ തടിതപ്പിയത്.
വിദ്യാര്‍ഥികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് വൃത്തിഹീനമായ നിലയില്‍ പുഴുവരിച്ച് കേടായ അരി ആരോഗ്യ വകപ്പ് ഉദേ്യാഗസ്ഥര്‍ കണ്ടെത്തിയത്. മാനേജ്‌മെമെ ന്റ് തര്‍ക്കത്തെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലായ അധ്യാപകരുടെയും രക്ഷാകര്‍തൃ സംഘടനയുടെയും അനാസ്ഥയാണ് ഇത്തരം ശോചനീയാവസ്ഥക്ക് കാരണമായത്. ഉച്ചഭക്ഷണ വിതരണം തുടരുന്നുണ്ടെങ്കിലും വിദ്യാര്‍ഥികളില്‍ പലരും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ല. അധ്യാപകരും ഉച്ചഭക്ഷണം കഴിക്കണമെന്നാണ് നിര്‍ദേശമെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന പരാതിയുണ്ട്.
ഒരാഴ്ച്ചക്കകം അടുക്കളയും, സ്‌റ്റോര്‍ റൂമും അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എഇഒ പി സച്ചിദാനന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it