15ാമത് സൗത്ത് ഇന്ത്യ തൈക്വാണ്‍ഡോ ചാംപ്യന്‍ഷിപ്പ്‌

കോഴിക്കോട്: കുട്ടികളില്‍ ആത്മവിശ്വാസം, അച്ചടക്കം, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി 15ാമത് സൗത്ത് ഇന്ത്യ തൈക്വാണ്‍ഡോ ചാംപ്യന്‍ഷിപ്പിന് കോഴിക്കോട്ട് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചാം പ്യന്‍ഷിപ്പില്‍ ഇന്റിവിജല്‍ ടള്‍സ്, ഇന്റിവിജല്‍ സ്പ്രിങ്, ഗ്രൂപ്പ് ടള്‍സ്, ഗ്രൂപ്പ് സ്പ്രിങ്, സെല്‍ഫ് ഡിഫന്‍സ് റുടീന്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായിട്ടാണ് മല്‍സരം.
കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ദാമന്‍ ദിയു, ഡല്‍ഹി, ഒറീസ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് തുടങ്ങി 12 സംസ്ഥാനങ്ങളില്‍ നിന്ന് 512 മല്‍സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇതില്‍ 200 പേര്‍ കര്‍ണാടകയി ല്‍ നിന്നുള്ളവരാണ്. സൗത്ത് ഇന്ത്യാ വിഭാഗത്തില്‍പ്പെടില്ലെങ്കിലും സംഘടനയുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരം ഡല്‍ഹിയും ഇത്തവണ മല്‍സരത്തിനുണ്ട്. യുനൈറ്റഡ് തൈക്വാണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ യുനൈറ്റഡ് തൈക്വാണ്‍ഡോ അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്‍ഡോ ര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം എം വി ശ്രേയാംസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
നാഷനല്‍ തൈക്വാണ്‍ഡോ അസോസിയേഷന്‍ ചെയര്‍മാന്‍ രാജേന്ദ്ര ബാലന്‍, ഡയറക്ടര്‍ പ്രദീപ് ജനാര്‍ദനന്‍, എം അബ്ദുര്‍റഹ്മാ ന്‍, ഓര്‍ഗനൈസി ങ് കമ്മിറ്റി ചെയര്‍മാന്‍ ജോഷി ചെറിയാന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top