15കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷിക്കണം

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ 15കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ഹൈക്കോടതി. 2017 ഡിസംബര്‍ 14ന് പെണ്‍കുട്ടിയെ വയനാട് പുല്‍പ്പള്ളിയിെല വീടിനു പുറത്തെ കുളിമുറിയില്‍ മരിച്ചതായി കണ്ട കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കോഴിക്കോട് മേഖല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കേസ് ഏറ്റെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. തോര്‍ത്തില്‍ തൂങ്ങിമരിച്ചു എന്നാണ് പോലിസ് റിപോര്‍ട്ടെങ്കിലും കാര്യക്ഷമമായ പോലിസ് അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതൃസഹോദരി എം കെ രമണി, അയല്‍വാസികളായ ഷിബു, മാണി പാമ്പനാല്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. തൊഴുത്ത് ശുചീകരിക്കുകയായിരുന്ന കുട്ടി
യുടെ മാതാവാണ് മൃതദേഹം ആദ്യം കണ്ടത്. കുളിമുറിയിലേക്ക് കയറിപ്പോയ പെണ്‍കുട്ടിയെ കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് മാതാവ് വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് ഇരിക്കുന്ന അവസ്ഥയില്‍ മൃതദേഹം കണ്ടുവെന്നാണ് അവര്‍ മൊഴി നല്‍കിയത്.

RELATED STORIES

Share it
Top