15കാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

കുമളി: പതിനഞ്ച്കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തി ല്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കുമളി മുരിക്കടി വിശ്വനാഥപുരം ലക്ഷ്മി വിലാസത്തില്‍ വിനീത് ആര്‍ (25) ആണ് അറസ്റ്റിലായത്. സംഭവം സംബന്ധിച്ച് പോലിസ് പറയുന്നത്.
ഈ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് വിനീത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവിനേയും പെണ്‍കുട്ടിയേയും പിതാവ് ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് മാതാവ് മറ്റൊരാളെ വിവാഹം കഴിച്ച് നാട് വിട്ടതോടെ പെണ്‍കുട്ടിയുടെ സംരക്ഷണ ചുമതല മുത്തശ്ശി ഏറ്റെടുത്തു. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റില്‍ പെണ്‍കുട്ടിയുടെ മാതാവും മുത്തശ്ശിയും തമ്മില്‍ വഴക്കിട്ടു.
ഇതോടെ ഇവരും പെണ്‍കുട്ടിയെ കൈയ്യൊഴിഞ്ഞു. പിന്നീട് അകന്ന ബന്ധുവായ വിനീതിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ സംരക്ഷണചുമതല ഏറ്റെടുത്തു. ഇവരോടൊപ്പം താമസിച്ചു വരുന്നതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.
ഇതിനിടെ സമീപത്തെ ക്ഷേത്രത്തിലെത്തി പെണ്‍കുട്ടിയുമായുളള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഭാരവാഹികള്‍ ഇതിന് തയ്യാറായില്ലെന്നും പറയപ്പെടുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരം പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top