14,500 വര്‍ഷം പഴക്കമുള്ള അപ്പം കണ്ടെത്തി

ബെയ്‌റൂത്ത്: കൃഷിയുടെ ആവിര്‍ഭാവത്തെയും പുരാതന മനുഷ്യന്റെ ഭക്ഷണരീതികളെയും കുറിച്ചുള്ള സങ്കല്‍പങ്ങളെല്ലാം തകിടംമറിക്കുന്ന കണ്ടെത്തലുമായി ജോര്‍ദാന്‍ ശാസ്ത്രഞ്ജര്‍.
14,500 വര്‍ഷം പഴക്കമുള്ള അപ്പം കണ്ടെത്തിയതോടെയാണു നിലവിലെ കണ്ടെത്തലുകളെ മാറ്റിമറിക്കുന്ന നിഗമനത്തിലേക്ക് എത്തിയത്. വടക്കന്‍ ജോര്‍ദാനിലെ ബ്ലാക് മരുഭൂമിയിലെ ഗവേഷണ മേഖലയില്‍ നിന്നാണ് നാറ്റുഫിയന്‍ വംശത്തിന്റെ കല്ലു കൊണ്ടുള്ള അടുപ്പുകളും അവയ്ക്കുള്ളില്‍ നിന്ന് അപ്പത്തിന്റെ കഷണവും കണ്ടെത്തിയത്. ബാര്‍ലി, കാട്ടുഗോതമ്പ് എന്നിവ ഉപയോഗിച്ചാവാം അപ്പം പാചകം ചെയ്തതെന്ന് കരുതുന്നു. ഇതുവരെയുള്ള കണ്ടെത്തലുകള്‍ പ്രകാരം കൃഷി ആരംഭിച്ചത് 9000 വര്‍ഷം മുമ്പാണെന്നാണ് കരുതിയിരുന്നത്.

RELATED STORIES

Share it
Top