14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

ഗൂഡല്ലൂര്‍: 14കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യന്‍ തൊഴിലാളിയെ പോലിസ് അന്വേഷിക്കുന്നു.
സ്വകാര്യ എസ്‌റ്റേറ്റിന് സമീപത്തെ വീട്ടില്‍ ആളില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടു.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ സിഐ പൊന്നമ്മാളിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തി.

RELATED STORIES

Share it
Top