14കാരന്റെ മരണം: അധ്യാപകര്‍ക്ക് കൊലേക്കസ്

ബംഗളൂരു: കുടകിലെ പ്രമുഖ സൈനിക സ്‌കൂളിന്റെ ശുചിമുറിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി എന്‍ പി ചിങ്ങപ്പയാണ് കെമിസ്ട്രി ലാബിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ മരിച്ചുകിടന്നത്.
സംഭവത്തില്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലും അധ്യാപകരും ഉള്‍പ്പെടെ അഞ്ചുപേര്‍ നിരീക്ഷണത്തിലാണ്. ശനിയാഴ്ചയാണ് സംഭവം. കുട്ടിയെ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സ്‌കൂളധികൃതര്‍ അറിയിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തുന്നതിനു മുമ്പേ കുട്ടി മരിച്ചിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.
പോലിസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുറച്ചു ദിവസം മുമ്പ് മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം പരിശീലകന്‍ കൂടിയായ കുട്ടിയുടെ പിതാവ് പോലിസിനെ അറിയിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top