134 ജീവനക്കാരെകൂടി കെഎസ്ആര്‍ടിസി പിരിച്ചുവിട്

ടുതിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. ഇത്തവണ 134 ജീവനക്കാരെയാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പിരിച്ചുവിട്ടത്. ദീര്‍ഘനാളായി അവധിയില്‍ ഉണ്ടായിരുന്ന 69 കണ്ടക്ടര്‍മാരും 65 ഡ്രൈവര്‍മാരുമാണ് നടപടിക്ക് വിധേയരായത്. 773 ജീവനക്കാരെ ഈ മാസം 5നു പിരിച്ചുവിട്ടതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ്.
ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ച ശേഷം സര്‍വീസില്‍ നിന്നു വിട്ടുനില്‍ക്കുന്നവരോട് മെയ് 31നു മുമ്പ് ജോലിയില്‍ തിരികെ പ്രവേശിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്യണമെന്ന് കെഎസ്ആര്‍ടിസി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, തൃപ്തികരമായ മറുപടി നല്‍കാന്‍ പോലും ഇവര്‍ തയ്യാറായില്ലെന്ന് മാനേജ്‌മെന്റ് വിശദീകരിക്കുന്നു. ദീര്‍ഘകാല അവധിക്കു ശേഷം വിരമിക്കാറാവുമ്പോള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ തിരികെ പ്രവേശിച്ച് സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്ന് എംഡി ടോമിന്‍ ജെ തച്ചങ്കരി പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it