13ന് കോണ്‍ഗ്രസ്സിന്റെ അത്താഴവിരുന്ന് ്‌

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഐക്യമുന്നണി രൂപീകരിക്കാനുള്ള പുതിയ ശ്രമത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും അത്താഴവിരുന്നിനു ക്ഷണിച്ചു. ഈ മാസം 13നാണ് വിരുന്ന്.പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൈകോര്‍ത്ത സാഹചര്യത്തിലാണു സോണിയയുടെ ക്ഷണം.
നിരവധി നേതാക്കള്‍ വിരുന്നില്‍ പങ്കെടുക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടിഡിപി)യും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഭരണമുന്നണിയിലെ ഘടക കക്ഷിയാണെങ്കിലും മുത്ത്വലാഖ് വിഷയത്തില്‍ ടിഡിപി, പ്രതിപക്ഷവുമായി കൈകോര്‍ത്തിരുന്നു. ആന്ധ്രപ്രദേശിനു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തതിനെ ചൊല്ലി ടിഡിപി, കേന്ദ്രവുമായി ഇടഞ്ഞിരിക്കുകയാണ്. വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ടിഡിപി, എസ്പി, ബിഎസ്പി, ടിഎംസി, ഇടതുപക്ഷം എന്നീ കക്ഷികള്‍ പാര്‍ലമെന്റില്‍ നല്ല ഏകോപനമുണ്ടെന്നു ടിഎംസി നേതാവ് ദെറിക് ഒബ്രിയന്‍ പറഞ്ഞു.

RELATED STORIES

Share it
Top