120 പൊതി ബ്രൗണ്‍ ഷുഗര്‍ പിടികൂടിമൂവാറ്റുപുഴ: ഇതര സംസ്ഥാനക്കാര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന 120 പൊതി ബ്രൗണ്‍ ഷുഗറുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഫോടിക് ഷെയ്ക് ആണ് കാവുങ്കരയില്‍നിന്നും പിടിയിലായത്. മൂവാറ്റുപുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ രഘുവിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്് ചെയ്തു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ ചിദംബരന്‍, പ്രിവന്റീവ് ഓഫിസര്‍ പി കെ സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇബ്രാഹിം റാവുത്തര്‍, വി എസ് ഹരിദാസ്, പി ബി ലിബു, കെ എ റസാഖ്, ഡ്രൈവര്‍ മോഹനന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top